കോ​വി​ഡ് പ്ര​തി​രോ​ധ​കി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ്
Monday, May 10, 2021 1:36 AM IST
കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ളും വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഓ​​​ൺ​​​ലൈ​​​ൻ വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡി​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ വെ​​​ബ്പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ഇ​​​ന്ന് 11 -ന് ​​​മേ​​​യ​​​ർ ഡോ: ​​​ബീ​​​ന ഫി​​​ലി​​​പ് നി​​​ർ​​​വ​​​ഹി​​​ക്കും.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും മാ​​​സ്കും സാ​​​നി​​​റ്റൈ​​​സ​​​റും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 10 ഇ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ കി​​​റ്റ് 200 രൂ​​​പ​​​യ്ക്ക് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു.


കൂ​​​ടാ​​​തെ ത്രി​​​വേ​​​ണി സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ​​​യും നീ​​​തി മെ​​​ഡി​​​ക്ക​​​ൽ സ്‌​​​റ്റോ​​​റു​​​ക​​​ളി​​​ലെ​​​യും വാ​​​ട്സാ​​​പ്പ് ന​​​മ്പ​​​റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ഡ​​​റു​​​ക​​​ൾ ഹോം ​​​ഡെ​​​ലി​​​വ​​​റി​​​യാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് പു​​​റ​​​മേ​​​യാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി ഓ​​​ഡ​​​റു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.