വാ​ക്സി​ന്‍ എ​ന്നു ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ക്കാ​ന്‍ കേന്ദ്രസർക്കാരിനു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
വാ​ക്സി​ന്‍ എ​ന്നു ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ക്കാ​ന്‍  കേന്ദ്രസർക്കാരിനു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
Saturday, May 8, 2021 1:14 AM IST
കൊ​​​ച്ചി: കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​ അ​​ള​​​വി​​​ല്‍ കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ എ​​​ന്നു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്ക് കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​തു ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പു​​​തു​​​ക്കി​​​യ വാ​​​ക്‌​​​സി​​​ന്‍ ന​​​യ​​​ത്തി​​​നെ​​​തി​​​രെ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി മാ​​​ത്യു നെ​​​വി​​​ന്‍ തോ​​​മ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യും വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യു​​​മാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ണ്ട​​​ത്ര വാ​​​ക്‌​​​സി​​​ന്‍ കി​​​ട്ടാ​​​ത്ത​​​താ​​​ണു തി​​​ര​​​ക്കു വ​​​ര്‍​ധി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ന് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​ല്ല ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഒ​​​രു കോ​​​ടി ഡോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വാ​​​ക്‌​​​സി​​​ന്‍ എ​​​ന്നു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യേ​​​ണ്ട​​​ത് - ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.


വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന തീ​​​യ​​​തി മു​​​ന്‍​കൂ​​​ട്ടി പോ​​​ലീ​​​സി​​​ല്‍ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ മ​​​തി​​​യാ​​​യ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​ന്‍ എ​​​സ്എ​​​ച്ച്ഒ മാ​​​ര്‍​ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍​കി. ഡി​​​ജി​​​പി 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മേ​​​യ് 20ന് ​​​ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.