യാ​ത്ര​ക്കാ​രി​ല്ല, പ​ത്ത് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
യാ​ത്ര​ക്കാ​രി​ല്ല, പ​ത്ത് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Saturday, May 8, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്ര​​​ക്കാ​​​രി​​​ല്ലാ​​​ത്തി​​​നാ​​​ൽ 16 വ​​​രെ പ​​​ത്ത് ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി റെ​​​യി​​​ൽ​​​വേ. തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർസിറ്റി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ർ സി​​​റ്റി, ഗു​​​രു​​​വാ​​​യൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, ഗു​​​രു​​​വാ​​​യൂ​​​ർ-​​​പു​​​ന​​​ലൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, എ​​​റ​​​ണാ​​​കു​​​ളം-​​​ക​​​ണ്ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, ക​​​ണ്ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി, ആ​​​ല​​​പ്പു​​​ഴ-​​​ക​​​ണ്ണൂ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, ക​​​ണ്ണൂ​​​ർ-​​​ആ​​​ല​​​പ്പു​​​ഴ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


ഇ​​​തി​​​നു പു​​​റ​​​മെ ആ​​​റ് പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്തി​​​ലെ ഗാ​​​ന്ധി​​​ധാം-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി, 13 ലെ ​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി-​​​ഗാ​​​ന്ധി​​​ധാം, പോ​​​ർ​​​ബ​​​ന്ദ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി, 16 ലെ ​​​കൊ​​​ച്ചു​​​വേ​​​ളി-​​​പോ​​​ർ​​​ബ​​​ന്ത​​​ർ, 11 ലെ ​​​ഇ​​​ൻ​​​ഡോ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി, 14 ലെ ​​​കൊ​​​ച്ചു​​​വേ​​​ളി-​​​ഇ​​​ൻ​​​ഡോ​​​ർ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.