മ​ഞ്ഞി​ടി​ച്ചി​ൽ: കാ​ഷ്മീ​രി​ൽ മലയാളി ജ​വാ​ൻ മ​രി​ച്ചു
മ​ഞ്ഞി​ടി​ച്ചി​ൽ:  കാ​ഷ്മീ​രി​ൽ മലയാളി ജ​വാ​ൻ മ​രി​ച്ചു
Thursday, May 6, 2021 1:59 AM IST
ക​​​ൽ​​​പ്പ​​​റ്റ: ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ കാ​​​ർ​​​ഗി​​​ലി​​​ൽ മ​​​ഞ്ഞി​​​ടി​​​ഞ്ഞ് വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​വാ​​​ൻ മ​​​രി​​​ച്ചു. പൊ​​​ഴു​​​ത​​​ന ക​​​റു​​​വ​​​ൻ​​​തോ​​​ട് പ​​​ണി​​​ക്ക​​​ശേ​​​രി പ​​​രേ​​​ത​​​നാ​​​യ ച​​​ന്ദ്ര​​ന്‍റെ​​യും ശോ​​​ഭ​​​ന​​​യു​​​ടെ​​​യും മ​​​ക​​​ൻ നാ​​​യിക് സു​​​ബേ​​​ദാ​​​ർ സി.​​​പി.​ ഷി​​​ജി​​​യാ​​​ണ്(45) മ​​​രി​​​ച്ച​​​ത്.

ദു​​​ര​​​ന്ത​​​വി​​​വ​​​രം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു സി​​​ജി​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ന്നു രാ​​​ത്രി 10.30നു ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്തു വൈ​​​ത്തി​​​രി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എം.​​​ഇ.​​​എ​​​ൻ. നീ​​​ല​​​ക​​​ണ്ഠ​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങും. സം​​​സ്കാ​​​രം നാ​​​ളെ ക​​​റു​​​വ​​​ന്തോ​​​ട് പ​​​ണി​​​ക്ക​​​ശേ​​​രി ത​​​റ​​​വാ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ത്തും. വെ​​​ങ്ങ​​​പ്പ​​​ള്ളി കാ​​​പ്പാ​​​ട്ടു​​​കു​​​ന്നി​​​ലാ​​​ണ് ഷി​​​ജി​​​യു​​​ടെ വീ​​​ട്. ഭാ​​​ര്യ: സ​​​രി​​​ത. മ​​​ക്ക​​​ൾ: ക​​​ൽ​​​പ്പ​​​റ്റ കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി അ​​​ഭി​​​ന​​​വ്, അ​​​മ​​​യ (ഒ​​​ന്ന​​​ര).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.