കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ള്‍ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാനലിൽ
കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ള്‍ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാനലിൽ
Thursday, May 6, 2021 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ വീ​​​ഡി​​​യോ​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് സം​​​ശ​​​യ നി​​​വൃ​​​ത്തി വ​​​രു​​​ത്താ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ലൈ​​​വ് ഫോ​​​ണ്‍ ഇ​​​ന്‍ പ​​​രി​​​പാ​​​ടി​​​ക​​​ളും കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ’അ​​​തി​​​ജീ​​​വ​​​ന’ ത്തി​​​ല്‍ കോ​​​വി​​​ഡ് 19 പ​​​രി​​​ശോ​​​ധ, ക്വാ​​​റ​​​ന്‍റൈ​​​ന്‍, ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍, ചി​​​കി​​​ത്സാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍, പ്ര​​​തി​​​രോ​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ള്‍ അ​​​ത​​​ത് മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍​മാ​​​രോ​​​ട് നേ​​​രി​​​ട്ട് ചോ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. ബാ​​​ക് ടു ​​​ബേ​​​സി​​​ക് കാ​​​മ്പ​​​യി​​​ന്‍, വാ​​​ക്സി​​​നു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഫ​​​ല​​​പ്രാ​​​പ്തി​​​യും വൈ​​​റ​​​സി​​​ന്‍റെ ജ​​​നി​​​ത​​​ക​​​മാ​​​റ്റം, ഇ ​​​സ​​​ഞ്ജീ​​​വ​​​നി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സം​​​ശ​​​യ നി​​​വൃ​​​ത്തി ന​​​ട​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.
ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​​ത​​​ല്‍ 3.30 വ​​​രെ​​​യാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം. പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം രാ​​​ത്രി എ​​ട്ടു മു​​​ത​​​ല്‍ 9.30 വ​​​രെ. ഇ​​​ന്ന് (വ്യാ​​​ഴം) ’കോ​​​വി​​​ഡ് 19 ജീ​​​വ​​​ന​​​ന്‍റെ വി​​​ല​​​യു​​​ള്ള ജാ​​​ഗ്ര​​​ത’ എ​​​ന്ന വി​​​ഷ​​​യ​​​വും നാ​​​ളെ ’വാ​​​ക്സി​​​നേ​​​ഷ​​​നും കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ലെ ജ​​​നി​​​ത​​​ക മാ​​​റ്റ​​​വും’ എ​​​ന്ന വി​​​ഷ​​​യ​​​വു​​​മാ​​​ണ് ’അ​​​തി​​​ജീ​​​വ​​​ന’​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം കു​​​ട്ടി​​​ക​​​ള്‍​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കും കോ​​​വി​​​ഡ് 19 കാ​​​ല​​​ത്തെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് തി​​​ങ്ക​​​ള്‍, ബു​​​ധ​​​ന്‍, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ 12 വ​​​രെ പ്ര​​​ത്യേ​​​ക ഫോ​​​ണ്‍​ഇ​​​ന്‍ പ​​​രി​​​പാ​​​ടി​​​യും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​മെ​​​ന്ന് സി​​​ഇ​​​ഒ കെ.​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. നാ​​​ള​​​ത്തെ വി​​​ഷ​​​യം ’കോ​​​വി​​​ഡ് കാ​​​ല​​​ത്തെ പ​​​ഠ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര മാ​​​ര്‍​ഗ​​​ങ്ങ​​​ളും’ എ​​​ന്ന​​​താ​​​ണ്.

ലൈ​​​വ് സ​​​മ​​​യ​​​ത്ത് കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലേ​​​യ്ക്ക് വി​​​ളി​​​ക്കേ​​​ണ്ട ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​ര്‍ :‍ 1800 425 9877.
അ​​​തി​​​ജീ​​​വ​​​നം ത​​​ത്സ​​​മ​​​യം കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ന്‍റെ വെ​​​ബ് ചാ​​​ന​​​ല്‍ വ​​​ഴി​​​യും ഫേ​​​സ്ബു​​​ക്ക്, യു​​​ട്യൂ​​​ബ് പേ​​​ജു​​​ക​​​ള്‍ വ​​​ഴി​​​യും കാ​​​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.