കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ തു​ട​രും
കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല  സ​ർ​വീ​സു​ക​ൾ തു​ട​രും
Wednesday, May 5, 2021 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടാം കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നിട​​​യി​​​ലും പൊ​​​തു​​ഗ​​​താ​​​ഗ​​​തം അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് ആ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും, രാ​​​ത്രി​​​കാ​​​ല സ​​​ർ​​​വീ​​​സു​​​ക​​​ളും തു​​​ട​​​രു​​​മെ​​​ന്ന് സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലെ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് പ​​​കു​​​തി സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ത് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കോവി​​​ഡ് മാ​​​റു​​​ന്ന മു​​​റ​​​യ്ക്ക് 70 ശ​​​ത​​​മാ​​​നം ആ​​​യി കൂ​​​ട്ടാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

15 മു​​​ത​​​ൽ ക​​​ർ​​​ഫ്യൂ/​​​ലോ​​​ക്ക് ഡൗ​​​ൺ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കും. ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും , രോ​​​ഗി​​​ക​​​ൾ​​​ക്കും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​കു​​​ന്ന​​​തി​​​ന് ക​​​ഴി‍​ഞ്ഞ ര​​​ണ്ട് ഞാ​​​യറാ​​​ഴ്ച​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൽ കൂ​​​ടു​​​ത​​​ൽ ഡീ​​​സ​​​ൽ ചെ​​​ല​​​വ് മൂ​​​ലം ന​​​ഷ്ടം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടു​​​പോ​​​ലും സ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. 50 ശ​​​ത​​​മാ​​​ന​​​മാ​​​യി സ​​​ർ​​​വീ​​സു​​​ക​​​ൾ കു​​​റ​​​ച്ചു​​​വെ​​​ന്ന​​​ത​​​ല്ലാ​​​തെ ദീ​​​ർ​​​ഘദൂ​​​ര സ​​​ർ​​​വീ​​സു​​​ക​​​ൾ കു​​​റ​​​ച്ചി​​​രു​​​ന്നി​​​ല്ല. 15 മു​​​ത​​​ൽ പ​​​ക​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ൺ ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ണ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യു​​​ള്ളൂ.


രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ 11 വ​​​രെ​​​യും, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു വ​​​രെ​​​യും കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ വേ​​​ണ്ടി​​​യാ​​​ണു കോ​​വി​​ഡ് കാ​​ല​​ത്തേ​​ക്കു​​മാ​​ത്രം 12 മ​​​ണി​​​ക്കൂ​​​ർ ഷി​​​ഷ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.

ശ​​​മ്പ​​​ളം ഈ ​​​ആ​​​ഴ്ച


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ ഏ​​​പ്രി​​​ലി​​​ലെ ശ​​​മ്പ​​​ളം ഈ ​​​ആ​​​ഴ്ച വി​​​ത​​​ര​​​ണം ചെ​​​യ്യും. ശ​​​മ്പ​​​ള ഇ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള 100.59 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.