റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ ഇ​നി മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍
Wednesday, May 5, 2021 1:38 AM IST
കോ​​​ഴി​​​ക്കോ​​​ട് : മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം കേ​​​ന്ദ്രം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തോ​​​ടെ റേ​​​ഷ​​​ന്‍ മ​​​ണ്ണെ​​​ണ്ണ കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഇ​​​നി മൂ​​​ന്നു മാ​​​സ​​​ത്തി​​​ല്‍ ഒ​​​രി​​​ക്ക​​​ല്‍ മാ​​​ത്ര​​​മേ ല​​​ഭി​​​ക്കൂ.​​​ നീ​​​ല, വെ​​​ള്ള കാ​​​ര്‍​ഡു​​​ക​​​ള്‍​ക്കു മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കും കൂ​​​ടി ഒ​​​ന്നി​​​ച്ച് ഇ​​​നി അ​​​ര ലി​​​റ്റ​​​ര്‍ മ​​​ണ്ണെ​​​ണ്ണ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക. മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പെ​​​ട്ട കാ​​​ര്‍​ഡു​​​ക​​​ള്‍​ക്ക് മൂ​​​ന്നു​​​ മാ​​​സ​​​ത്തേ​​​ക്ക് ഒ​​​രു ലി​​​റ്റ​​​റും വൈ​​​ദ്യു​​​തീ​​​ക​​​രി​​​ക്കാ​​​ത്ത വീ​​​ടു​​​ള​​​ള എ​​​ന്‍​ഇ​​​കാ​​​ര്‍​ഡി​​​ന് മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് എ​​​ട്ടു​​​ലി​​​റ്റ​​​റും ല​​​ഭി​​​ക്കും.


വെ​​​ട്ടി​​​ക്കു​​​റ​​​ച്ച മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു കി​​​ട്ടു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മ​​​ന്ത്രി​​​ത​​​ല സം​​​ഘ​​​ത്തെ ഡ​​​ല്‍​ഹി​​​യി​​​ലേ​​​ക്ക് അ​​​യ​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​ര്‍​ക്കാ​​​ര്‍ തയാറാ​​​വ​​​ണ​​​മെ​​​ന്ന് റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ഹോ​​​ള്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​ഖി​​​ലേ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി​​​ച്ച​​​ന്‍ മു​​​ക്കാ​​​ട​​​ന്‍ , മ​​​ണ്ണെ​​​ണ്ണ മൊ​​​ത്ത വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍.​​​സി. രാ​​​ജു എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.