ബാ​ങ്കിം​ഗ് ന​യ​ങ്ങ​ൾ തി​രു​ത്ത​ണം: ബി​ഇ​എ​ഫ്ഐ
Thursday, April 22, 2021 12:55 AM IST
കോ​​​ഴി​​​ക്കോ​​​ട്: ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ബാ​​​ങ്കിം​​​ഗ് ന​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ക​​ന​​​റാ ബാ​​​ങ്ക് തൊ​​ക്കി​​​ല​​​ങ്ങാ​​​ടി ശാ​​​ഖ​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത വ​​​നി​​​താ മാ​​​നേ​​​ജ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തെ ബാ​​​ങ്ക് ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ബാ​​​ങ്ക് എം​​​പ്ലോ​​​യി​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബാ​​​ങ്കിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത നി​​​ര​​​വ​​​ധി ഉ​​ത്പ​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​മാ​​​യി ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ മാ​​​റു​​​ക​​​യാ​​​ണ്. ഇ​​​തി​​​നെ​​​ല്ലാം പ്ര​​​ത്യേ​​​ക ടാ​​​ർ​​​ഗ​​​റ്റു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​ന​​​കീ​​​യ ബാ​​​ങ്കു​​​ക​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം, ബാ​​​ങ്ക് ല​​​യ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണം, കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചും ശാ​​​ഖ​​​ക​​​ൾ തു​​​റ​​​ന്നും ബാ​​​ങ്കു​​​ക​​​ളു​​​ടെ ജൈ​​​വ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ല​​​ക്ഷ്യം വ​​​യ്ക്കേ​​​ണ്ട​​​തെ​​​ന്നും ബി​ഇ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യും സം​ഘ​ട​ന അ​റി​യി​ച്ചു.


സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​ മീ​​​ന, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ടി.​ അ​​​നി​​​ൽ​​​കു​​​മാ​​​ർ, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി.​​​ആ​​​ർ. ഗോ​​​പ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.