വാ​ക്സി​ൻ ക്ഷാ​മം: കേ​ര​ളം ആ​ശ​ങ്ക​യി​ൽ
Monday, April 19, 2021 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: 50 ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​ര​ളം ആ​ശ​ങ്ക​യി​ലേ​ക്ക്. മാ​സ് വാ​ക്സി​നേ​ഷ​ൻ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് സ്റ്റോ​ക്കു​ള്ള വാ​ക്സി​ൻ ഡോ​സു​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം തീ​രു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജ​നു​വ​രി 13 നു ​ശേ​ഷം ഇ​തു​വ​രെ 60.54 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​നു ല​ഭി​ച്ച​ത്. ഒ​ന്നും ര​ണ്ടും ഡോ​സു​ക​ളാ​യി ക​ഴി​ഞ്ഞ ദി​വ​സം വ​രെ 58,27,074 ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ 5157045 പേ​രാ​ണ് ആ​ദ്യ​ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. 670029 പേ​ർ ര​ണ്ടാ​മ​ത്തെ ഡോ​സും സ്വീ​ക​രി​ച്ചു.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ആ​വ​ശ്യം ഏ​റി​യ​ത്. രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം വാ​ക്സി​നേ​ഷ​നും വ്യാ​പ​ക​മാ​ക്കി പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ക്സി​ൻ ക്ഷാ​മം കേ​ര​ള​ത്തി​നു വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം മു​ത​ൽ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷം ര​ണ്ടാം ഡോ​സ് കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്.


ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് 50 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കൂ​ടി അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ര​ണ്ട് ല​ക്ഷം ഡോ​സ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​താ​ക​ട്ടെ ര​ണ്ടാ​മ​ത്തെ ഡോ​സു​കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി നീ​ക്കി​വ​യ്ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 4,22,970 ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് സ്റ്റോ​ക്കു​ള്ള​ത്. ഇ​തി​ൽ 160190 ഡോ​സ് കോ​വാ​ക്സി​നും 262780 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു​മാ​ണു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.