സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ല  പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, April 19, 2021 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഇ​ന്നു മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് അ​റി​യി​ച്ചു.

കേ​ര​ള, മ​ഹാ​ത്മാ​ഗാ​ന്ധി, മ​ല​യാ​ള, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​രീ​ക്ഷ​ക​ൾ മാ​റ്റി. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല, കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കെ​ടി​യു ) എ​ന്നി​വ​യും ഇ​ന്നു മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ചു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ മേ​യ് 10 മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​ച്ച​താ​യി സ​ർ​വ​ല​ക​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ർ അ​റി​യി​ച്ചു.

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന തി​യ​റി, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

സാ​ങ്കേ​തി​ക പ​രീ​ക്ഷാ വി​ഭാ​ഗം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഡി​പ്ലോ​മ ഇ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് /ടെ​ക്നോ​ള​ജി/​മാ​നേ​ജ്മെ​ന്‍റ്/ കൊ​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ് (2015 സ്കീം) ​എ​ന്നി​വ​യു​ടെ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളും മാ​റ്റി.

കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്)​യി​ൽ ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല(​കു​ഫോ​സ്)​യി​ല്‍ ഇ​ന്നു മു​ത​ല്‍ ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ല്ലാം മാ​റ്റി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. ബി​എ​ഫ്എ​സ്‌​സി, ബി ​ടെ​ക് ക്ലാ​സു​ക​ള്‍ മേ​യ് ര​ണ്ടു​വ​രെ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.