ദേവാലയങ്ങളിൽ വിശുദ്ധ കുർബാന തടയാൻ പോലീസിന്‍റെ ശ്രമമെന്നു പരാതി
Monday, April 19, 2021 12:22 AM IST
‌കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പോ​ലീ​സ് വി​വേ​ച​ന​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​കുർബാന അ​ർ​പ്പി​ച്ച​തെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 100 പേ​ർ​ക്കും അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ പ​ര​മാ​വ​ധി 50 പേ​ർ​ക്കും പ​ങ്കെടു​ക്കാ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.
ആ​ള​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​നി​റ്റൈ​സ​ർ, സ​ന്ദ​ർ​ശ​ക ഡ​യ​റി എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചി​ട്ടും പോ​ലീ​സ് ആ​രാ​ധ​ന​യ്ക്കു ത​ട​സം നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.


ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റും ഏ​ർ​പ്പെ​ടു​ത്തു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​ത്ത​ര​വി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ലെ ആ​രാ​ധ​ന​യെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും വി​ശ്വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റു മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്ത​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്തെ​ന്നും വി​ശ്വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.