മ​ന്ത്രിമാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ശ​മ്പ​ളം കൂട്ടി
മ​ന്ത്രിമാ​രു​ടെ പേ​ഴ്സ​ണ​ൽ  സ്റ്റാ​ഫി​ന്‍റെ ശ​മ്പ​ളം കൂട്ടി
Sunday, April 18, 2021 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രിയു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​ന്‍റെ ശ​​​മ്പ​​​ള​​​വും അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. 2019 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണ് വ​​​ർ​​​ധ​​​ന. ഇ​​​തു​​​വ​​​ഴി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ കു​​​ടി​​​ശി​​​ക തു​​​ക​​​യാ​​​യി ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഏ​​​പ്രി​​​ലി​​​ലെ ശ​​​മ്പ​​​ള​​​ത്തോ​​​ടൊ​​​പ്പം ല​​​ഭി​​​ക്കും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്, ഗ​​​വ.​​​ചീ​​​ഫ് വി​​​പ് എ​​​ന്നി​​​വ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​നും വ​​​ർ​​​ധ​​​ന ബാ​​​ധ​​​ക​​​മാ​​​ണ്. പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും സ്പെ​​​ഷ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും ശ​​​മ്പ​​​ള സ്കെ​​​യി​​​ൽ 77,400–1,15,200 രൂ​​​പ​​​യി​​​ൽനി​​​ന്ന് 1,07800–1,60,000 ആ​​​യി വ​​​ർ​​​ധി​​​ക്കും.

അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ ശ​​​മ്പ​​​ള സ്കെ​​​യി​​​ലും സ​​​മാ​​​ന​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം 2019 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ വ​​​ർ​​​ധി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​ന്‍റെ ശ​​​മ്പ​​​ള​​​വും കൂ​​​ട്ടു​​​ന്ന​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. പ്ര​​​തി​​​മാ​​​സ അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ​​​ക്കും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.


മ​​​റ്റു ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​രു​​​ടെ പു​​​തി​​​യ ശ​​​മ്പ​​​ള സ്കെ​​​യി​​​ൽ.​​​അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി- 63,700–1,23,700, പി​​​എ, അ​​​ഡീ​​​ഷ​​​ണ​​​ൽ പി​​​എ -50,200–1,05,300 അ​​​സി​​​സ്റ്റ​​​ന്‍റ്, ക്ല​​​ർ​​​ക്ക്,ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് -37,400–79,000 അ​​​സി​​​സ്റ്റ​​​ന്‍റ്,ക്ല​​​ർ​​​ക്ക്(​​​നോ​​​ൺ ഗ്രാ​​​ജ്വേ​​​റ്റ്),അ​​​ധി​​​ക യോ​​​ഗ്യ​​​ത ഇ​​​ല്ലാ​​​ത്ത ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 31,100–66,800, കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്- 37,400– 79,000 അ​​​ധി​​​ക യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്- 27,900–63,700, ഡ്രൈ​​​വ​​​ർ -35,600–75,400 ഓ​​​ഫി​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, കു​​​ക്ക്-23,000–50,200,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.