കഴക്കൂട്ടത്ത് വോ​ട്ടിം​ഗ് യ​ന്ത്രം സൂക്ഷിച്ച സ്ട്രോം​ഗ് റൂം തു​റ​ക്കാ​ൻ ശ്രമം; വിവാദം
Sunday, April 18, 2021 2:20 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് തു​റ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ശ്ര​മം വി​വാ​ദ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ്ട്രോം​ഗ് റൂം ​തു​റ​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചു കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണു നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്.

വോ​ട്ടെ​ടു​പ്പു ദി​വ​സം സ്ട്രോം​ഗ് റൂം ​പൂ​ട്ടി സീ​ൽ ചെ​യ്താ​ൽ പി​ന്നെ വോ​ട്ടെ​ണ്ണ​ലി​നാ​യി ഇ​വി​എ​മ്മു​ക​ൾ പു​റ​ത്തെ​ടു​ക്കാ​ൻ മാ​ത്ര​മേ തു​റ​ക്കാ​ൻ പാ​ടു​ള്ളൂ. വോ​ട്ടെ​ടു​പ്പി​നി​ടെ കേ​ടു​പാ​ടു സം​ഭ​വി​ച്ച ഇ​വി​എം പു​റ​ത്തെ​ടു​ക്കാ​ൻ സ്ട്രോം​ഗ് റൂം ​തു​റ​ക്ക​ണ​മെ​ന്നു കാ​ട്ടി​യാ​ണു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​പ്പു ന​ൽ​കി​യ​ത്. ഈ ​മെ​ഷി​നി​ൽ 70 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണു കേ​ടാ​യ​ത്.


സ്ട്രോം​ഗ് റൂം ​തു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തി​നു തു​നി​ഞ്ഞ​വ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും ജി​ല്ലാ ക​ള​ക്ട​റും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​എ​സ്.​എ​സ്. ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​നും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.