കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകന് പരിക്ക്
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകന് പരിക്ക്
Sunday, April 18, 2021 1:54 AM IST
കോ​​രു​​ത്തോ​​ട്: കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​ന​പാ​ല​ക​ന് പ​​രി​​ക്ക്. മൂ​​ഴി​​ക്ക​​ൽ വ​​ന​​മേ​​ഖ​​ല​​യി​​ൽ പു​​തു​​ശേ​​രി ഫീ​​ൽ​​ഡ് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ ഫോ​​റ​​സ്റ്റ് ഫീ​​ൽ​​ഡ് ഓ​​ഫീ​​സ​​റാ​​യ കു​​ഴി​​മാ​​വ് ഓ​​ലി​​ക്ക​​ൽ പു​​ഷ്പാം​​ഗ​​ദ (52) നാ​​ണ് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് കോ​​രു​​ത്തോ​​ട് ക​​ണ്ട​​ങ്ക​​യ​​ത്തു​​നി​​ന്നും അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​റോ​​ളം ഉ​​ള്ളി​​ൽ ശ​​ബ​​രി​​മ​​ല വ​​ന​​ത്തി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. പു​​ഷ്പാം​​ഗ​​ദ​​നും ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ കെ.​​ജി. ജി​​നീ​​ഷ്, ലി​​ബി​​ൻ ജോ​​സ​​ഫ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​മാ​​യി​​രു​​ന്നു ഫീ​​ൽ​​ഡ് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് പോ​​യ​​ത്. പ​​രി​​ശോ​​ധ​​ന​​ക്കി​​ട​​യി​​ൽ അ​​പ്ര​​തീ​​ക്ഷ​​മാ​​യി കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​വു​​ക​​യാ​​യി​​രു​​ന്നു. മു​​ന്പി​​ൽ ന​​ട​​ന്ന പു​​ഷ്പാം​​ഗ​​ദ​​നെ കു​​ത്തി​​യ കാ​​ട്ടു​​പോ​​ത്തി​​നെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ശ​​ബ്ദ​​മു​​ണ്ടാ​​ക്കി തു​​ര​​ത്തി.


തു​​ട​​യ്ക്ക് പ​​രി​​ക്കേ​​റ്റ പു​​ഷ്പാം​​ഗ​​ദ​​നെ സ്ട്രെ​​ച്ച​​റി​​ൽ കി​​ട​​ത്തി കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം ചു​​മ​​ന്നു റോ​​ഡി​​ലെ​​ത്തി​​ച്ച് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.