കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണത്തിൽ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്
കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണത്തിൽ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്
Sunday, April 18, 2021 1:54 AM IST
മു​​ണ്ട​​ക്ക​​യം: മു​​ണ്ട​​ക്ക​​യം ടൗ​​ണി​​നു​​സ​​മീ​​പം ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​വാ​​വി​​ന് ഗു​​രു​​ത​​ര​ പ​രി​ക്ക്. വ​​രി​​ക്കാ​​നി പു​​ളി​​മൂ​​ട്ടി​​ൽ തെ​​ക്കേ​​തി​​ൽ പ​​രേ​​ത​​നാ​​യ ശി​​വ​​ന്‍റെ മ​​ക​​ൻ പ്ര​​ദീ​​പി (37)നാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30ന് ​​വീ​​ട്ടു​​മു​​റ്റ​​ത്തു​​നി​​ന്ന പ്ര​​ദീ​​പി​​നെ പി​​ന്നി​​ലൂ​​ടെ വ​​ന്ന പ​​ന്നി ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​ത്തു വീ​​ണ പ്ര​​ദീ​​പ് പ​​ന്നി​​യു​​മാ​​യി മ​​ൽ​​പി​​ടു​​ത്തം ന​​ട​​ത്തി​​യെ​​ങ്കി​​ലും കാ​​ലി​​നും കൈ​​ക്കും പു​​റ​​ത്തും പ​​ന്നി​​യു​​ടെ കു​​ത്തേ​​റ്റു. പ്ര​​ദീ​​പി​​നെ മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.


മു​​ന്പ് വ​​ന അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ലും റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ൾ​​ക്കു സ​​മീ​​പ​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി​​രു​​ന്നു കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണം. ഇ​​പ്പോ​​ൾ കു​​ടും​​ബ​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ക​​ട​​ന്നു​ക​യ​റ്റം. വീ​​ടി​​ന്‍റെ പി​​റ​​കി​​ൽ​​നി​​ന്നും പാ​​ഞ്ഞെ​​ത്തി കാ​​ട്ടു​​പ​​ന്നി പ്ര​​ദീ​​പി​​നെ ആ​​ക്ര​​മി​​ച്ച​​ശേ​​ഷം ഓ​​ടി മ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. വ​​ണ്ട​​ൻ​​പ​​താ​​ൽ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി ശ​​ല്യം രൂ​​ക്ഷ​​മാ​​യി​​ട്ടും യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​വാ​​ൻ വ​​നം​​വ​​കു​​പ്പ് ത​​യാ​​റാ​​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.