വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം വേണ്ട: സുകുമാരൻ നായർ
വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം  വേണ്ട: സുകുമാരൻ നായർ
Saturday, April 17, 2021 2:07 AM IST
ച​ങ്ങ​നാ​ശേ​രി: വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള്ള സി​പി​എ​മ്മി​ന്‍റെ ഉ​പ​ദേ​ശം എ​ൻ​എ​സ്എ​സി​നോ​ടു വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ.

ഇ​ന്ന​ലെ സി​പി​എം പാ​ർ​ട്ടി പ​ത്ര​ത്തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ളും ജ​ന​വി​ധി​യും എ​ന്ന ത​ല​ക്കെ​ട്ടോ​ടു​കൂ​ടി എ. ​വി​ജ​യ​രാ​ഘ​വ​ൻ എ​ഴു​തി​യ ലേ​ഖ​ന​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ ഇങ്ങനെ പ്ര​തി​ക​രി​ച്ച​ത്.

ലേ​ഖ​ന​ത്തി​നു മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നില്ലെ​ങ്കി​ലും അ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള പൊ​ള്ള​ത്ത​രം ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട ബാ​ധ്യ​ത​യു​ള്ള​തു​കൊണ്ടാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​മാ​യും ആ​ർ​എ​സ്എ​സ് പോ​ലെ​യു​ള്ള സം​ഘ​ട​ന​കളു​മാ​യും സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന​തോ​ടൊ​പ്പം എ​ല്ലാ​വ​രു​മാ​യും തു​ല്യ​അ​ക​ലം പാ​ലി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​എ​സ്എ​സി​നെ രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​യ​ത് എ​ൻ​എ​സ്എ​സി​നെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​കൊ​ണ്ടും കേ​ര​ള​ച​രി​ത്രം പ​ഠി​ക്കാ​ത്ത​തു കൊ​ണ്ടു​മാ​കാ​മെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം വോ​ട്ടു​ചെ​യ്തു മ​ട​ങ്ങ​വേ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ച​തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​തി​ൽ രാ​ഷ്ട്രീ​യ​മോ മ​ത​പ​ര​മോ ജാ​തീ​യ​മോ ആ​യ​തൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല .

മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ആ​ദ്യം ന​ട​പ്പി​ലാ​ക്കി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന​ത്.
10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഒ​രു ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​യി​ലൂ​ടെ രാ​ജ്യമൊ​ട്ടാ​കെ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​ഗ​വ​ണ്‍മെ​ന്‍റ് ത​യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​തു ന​ട​പ്പാ​ക്കാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.