പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ല്മാ​യ ​വ്യ​ക്തി​ത്വം: മാർ ആ​ല​ഞ്ചേ​രി
പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ല്മാ​യ  ​വ്യ​ക്തി​ത്വം: മാർ ആ​ല​ഞ്ചേ​രി
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ അ​​​ല്​മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി​​​യും കേ​​​ര​​​ള​​​സ​​​ര്‍​ക്കാ​​​രി​​ന്‍റെ കാ​​​ര്‍​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​വു​​​മാ​​​യ അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ചി​​​ച്ചു.

അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ വേ​​​ര്‍​പാ​​​ടി​​​ലൂ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തു പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ അ​​​ല്​മാ​​​യ​​​വ്യ​​​ക്തി​​​ത്വ​​​മാ​​​ണെ​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​നു​​​സ്മ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും അ​​​ഡ്വ. വി​​​ത​​​യ​​​ത്തി​​​ല്‍ ന​​​ല്‍​കി​​​യ സം​​​ഭ​​​ാവ​​​ന​​​ക​​​ള്‍ നി​​​സ്തു​​​ല​​​ങ്ങ​​​ളാ​​​ണ്. ത​​​ന്‍റെ ബോ​​​ധ്യ​​​ങ്ങ​​​ളും ആ​​​ദ​​​ര്‍​ശ​​​ങ്ങ​​​ളും മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ച​​​പ്പോ​​​ഴും ആ​​​രെ​​​യും അ​​​വ​​​ഗ​​​ണി​​​ക്കാ​​​തെ അ​​​നു​​​ക​​​ര​​​ണീ​​​യ​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ കേ​​​ര​​​ള ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​നും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും ന​​​ല്‍​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ക്കാ​​​ല​​​വും ഓ​​​ര്‍​മി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.