വർക്ക് ഫ്രം ഹോം ജീവനക്കാർക്കായി അമൽജ്യോതി എൻനിജിനിയറിംഗ് കോളജിൽ സ്റ്റാർട്ടപ്സ് വാലി ടെക്നോളജി
Saturday, April 17, 2021 12:53 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​വി​​ഡി​​ൽ വ​​ർ​​ക്ക് ഫ്രം ​​ഹോ​​മി​​ലു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്കും സ്റ്റാ​​ർ​​ട്ട​​പ്പ് സം​​രം​​ഭ​​ക​​ർ​​ക്കും പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ കോ​​വ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യം അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സ്റ്റാ​​ർ​​ട്ട​​പ്സ് വാ​​ലി ടെ​​ക്നോ​​ള​​ജി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​റ്റ​​ർ ഒ​​രു​​ക്കി.

മി​​ക​​ച്ച ഓ​​ഫീ​​സ് സൗ​​ക​​ര്യം, വേ​​ഗ​​മേ​​റി​​യ ഇ​​ന്‍റ​​ർ​​നെ​​റ്റ്, വൈ​​ദ്യു​​തി സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ ഭ​​ക്ഷ​​ണം, താ​​മ​​സം, പാ​​ർ​​ക്കിം​​ഗ് എ​​ന്നി​​വ​​യോ​​ടു കൂ​​ടി​​യാ​​ണ് സൗ​​ക​​ര്യം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​മ​​ൽ​​ജ്യോ​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബ​​യോ​​നെ​​സ്റ്റി​​ന്‍റെ​​യും ടെ​​ക്നോ​​ള​​ജി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​റ്റ​​റി​​ന്‍റെ​​യും സൗ​​ക​​ര്യ​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും ഉ​​ത്പ​​ന്ന​​ങ്ങ​​ളും സ്റ്റാ​​ർ​​ട്ട​​പ്പ് സം​​രം​​ഭ​​ങ്ങ​​ളും സ്റ്റാ​​ർ​​ട്ട​പ്സ് വാ​​ലി ടെ​​ക്നോ​​ള​​ജി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​റ്റ​​റി​​ൽ വി​​ക​​സി​​പ്പി​​ച്ചു വി​​പ​​ണി​​യി​​ൽ ഇ​​റ​​ക്കു​​ന്നു​​ണ്ട്.


ഇ​​ൻ​​കു​​ബേ​​റ്റ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന 34 സ്റ്റാ​​ർ​​ട്ട​​പ്പ് സം​​രം​​ഭ​​ങ്ങ​​ളു​​ടെ സാ​​ങ്കേ​​തി​​ക പി​​ന്തു​​ണ​​യും ഉ​​റ​​പ്പാ​​ക്കി​​യാ​​ണു പു​​തി​​യ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്റ്റാ​​ർ​​ട്ട​​പ്സ് വാ​​ലി ടെ​​ക്നോ​​ള​​ജി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​റ്റ​​റി​​ൽ കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ന​​വീ​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും വി​​ക​​സ​​ന​​ത്തി​​നു​​മാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള സാ​​ങ്കേ​​തി​​ക ല​​ബോ​​റ​​ട്ട​​റി സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കു പു​​റ​​മെ പ്രോ​​ട്ടോ​​ടൈ​​പ്പിം​​ഗ് മു​​ത​​ലാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.