മ​ന്ത്രി വി.​​​എ​​​സ്. സു​നി​ൽ​കു​മാ​റി​നു വീ​ണ്ടും കോ​വി​ഡ്
Friday, April 16, 2021 1:26 AM IST
തൃ​​​ശൂ​​​ർ: ര​​​ണ്ടാ​​​മ​​​തും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് കൃ​​​ഷി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ നി​​​ര​​​ഞ്ജ​​​ൻ കൃ​​​ഷ്ണ​​​യ്ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ബു​ധ​നാ​ഴ്ച വൈ​​​കി​​​​​​ട്ടാ​​​ണ് മ​​​ന്ത്രി​​​യും മ​​​ക​​​നും കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്. നി​​​ല​​​വി​​​ൽ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ഇ​​​ല്ലെ​​​ങ്കി​​​ലും കോ​​​വി​​​ഡ് വി​​​മു​​​ക്ത​​​രാ​​​കു​​​ന്ന​​​തു​​​വ​​​രെ ഇ​​​രു​​​വ​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രും. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ 23നു ​​​മ​​​ന്ത്രി സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ത്തേ​​​ക്കു ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​താ​​​ണ്. ജ​​​ല​​​ദോ​​​ഷ​​​വും മ​​​ണ​​​മി​​​ല്ലാ​​​യ്മ​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ടെ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നു വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.​​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ താ​​​നു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ൽ വ​​​ന്ന​​​വ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.