സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,126 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,126 പേ​ർ​ക്കു കോ​വി​ഡ്
Friday, April 16, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,126 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച 8,778 പേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 13.34 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. 60,900 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണി​​​ത്.

ഇ​​​ന്ന​​​ലെ 20 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,856 ആ​​​യി. 20 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. യു​​​കെ​​​യി​​​ൽ നി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 2,700 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. നി​​​ല​​​വി​​​ൽ 63,650 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.


ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്തും കോ​​​ഴി​​​ക്കോ​​​ടും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​രം ക​​​ട​​​ന്നു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം: എ​​​റ​​​ണാ​​​കു​​​ളം 1,267, കോ​​​ഴി​​​ക്കോ​​​ട് 1,062, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 800, കോ​​​ട്ട​​​യം 751, മ​​​ല​​​പ്പു​​​റം 744, തൃ​​​ശൂ​​​ർ 704, ക​​​ണ്ണൂ​​​ർ 649, പാ​​​ല​​​ക്കാ​​​ട് 481, കൊ​​​ല്ലം 399, പ​​​ത്ത​​​നം​​​തി​​​ട്ട 395, ആ​​​ല​​​പ്പു​​​ഴ 345, ഇ​​​ടു​​​ക്കി 205, വ​​​യ​​​നാ​​​ട് 166, കാ​​​സ​​​ർ​​​ഗോ​​​ഡ് 158.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.