ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു
ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു
Friday, April 16, 2021 1:26 AM IST
ചാ​​​​രും​​​​മൂ​​​​ട്: മി​​​​നി ടാ​​​​ങ്ക​​​​ർ ലോ​​​​റി നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട് ബൈ​​​​ക്കി​​​​ലി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ച്ഛ​​​​നും മ​​​​ക​​​​ളും മ​​​​രി​​​​ച്ചു. തിരുവ നന്തപുരം പാറ്റൂരിൽ താമസി ക്കുന്ന നൂ​​​​റ​​​​നാ​​​​ട് പ​​​​ഴ​​​​ഞ്ഞൂ​​​​ർ​​​​ക്കോ​​​​ണം ഇ​​​​ഞ്ച​​​​ക്ക​​​​ൽ ഓ​​​​ടി​​​​യി​​​​ൽ ഇ.​​​​കെ. തോ​​​​മ​​​​സ് (ജോ​​​​യി​​​​ക്കു​​​​ട്ടി - 56) മ​​​​ക​​​​ൾ ജോ​​​​സി തോ​​​​മ​​​​സ് (22) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. വീ​​​​ട്ടി​​​​ൽ നി​​​​ന്നു നൂ​​​​റ​​​​നാ​​​​ട് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ബൈ​​​​ക്കി​​​​ൽ വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ എ​​​​തി​​​​ർ​​​​ദി​​​​ശ​​​​യി​​​​ൽ നി​​​​ന്നു ഇ​​​​ട​​​​പ്പോ​​​​ൺ ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​യ മി​​​​നി ടാ​​​​ങ്ക​​​​ർ ലോ​​​​റി നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട് ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു ത​​​​ന്നെ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. നൂ​​​​റ​​​​നാ​​​​ട് പാ​​​​റ- ഇ​​​​ട​​​​പ്പോ​​​​ൺ റോ​​​​ഡി​​​​ൽ ആ​​​​ത്മാ​​​​വ് മു​​​​ക്കി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഡി​​​​ഗ്രി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ജോ​​​​സി​​​​യു​​​​ടെ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നു വേ​​​​ണ്ടി ചി​​​​ല സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ നൂ​​​​റ​​​​നാ​​​​ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ​​​നി​​​​ന്നു വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​ണ് അ​​​​ച്ഛ​​​​നും മ​​​​ക​​​​ളും വീ​​​​ട്ടി​​​​ൽ​​​നി​​​​ന്നു ബൈ​​​​ക്കി​​​​ൽ പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.


ജോ​​​​യി​​​​ക്കു​​​​ട്ടി പാ​​​​റ്റൂ​​​​ർ ജം​​​​ഗ്‌​​​​ഷ​​​​നി​​​​ൽ സ്റ്റേ​​​​ഷ​​​​ന​​​​റി​​​​ക്ക​​​​ട ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം പാ​​​​റ്റൂ​​​​ർ ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ മാ​​​​ർ​​​​ത്തോ​​​​മ ച​​​​ർ​​​​ച്ച് സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട് ന​​​​ട​​​​ക്കും. പ​​​​ന്ത​​​​ളം കൈ​​​​പ്പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള മി​​​​നി ടാ​​​​ങ്ക​​​​ർ ലോ​​​​റി​​​യും ഡ്രൈ​​​​വ​​​​റെ​​​​യും നൂ​​​​റ​​​​നാ​​​​ട് പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തു. ജോ​​​​യി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ര്യ: ശാ​​​​ന്ത​​​​മ്മ. മ​​​​ക​​​​ൻ: ജോ​​​​സ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.