ക്രൈം​ബ്രാ​ഞ്ച് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഇഡിയുടെ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്
ക്രൈം​ബ്രാ​ഞ്ച് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഇഡിയുടെ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്
Friday, April 16, 2021 1:25 AM IST
കൊ​​​ച്ചി: എ​​​ന്‍​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഇ​​​ഡി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​ ​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​​ന്നു വി​​​ധി പ​​​റ​​​യും. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നു പ​​​റ​​​യാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ബ​​​ന്ധി​​​ച്ചെ​​​ന്ന സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​ന്ദീ​​​പി​​​ന്‍റെ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

ഹ​​ർ​​ജി​​ക​​ളി​​ൽ ഏ​​​പ്രി​​​ല്‍ 13നു ​​വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി​​രു​​ന്നു. ഇ​​​രു കേ​​​സു​​​ക​​​ളും ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യാ​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​കും. അ​​​ന്വേ​​​ഷ​​​ണം ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി വ​​​രും. അ​​​ന്വേ​​​ഷ​​​ണം അ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​വും. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​ക​​യും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​ക​​യും ചെ​​യ്യാം.


സ്വ​​​പ്ന​​​യെ ജ​​​യി​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി, ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കു​​ശേ​​​ഷം പ​​രി​​ഗ​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​ന്‍റെ വി​​​ധി​ എ​​തി​​രാ​​യാ​​ൽ ഇ​​ഡി​​​ക്ക് അ​​​പ്പീ​​​ല്‍ ന​​​ല്‍​കാ​​​നാ​​​വും. സ്വ​​​പ്ന​​​യു​​​ടെ ശ​​​ബ്ദ​​​രേ​​​ഖ പു​​​റ​​​ത്തു വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ഇ​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി പാ​​​ടി​​​ല്ലെ​​​ന്നും സ​​​ന്ദീ​​​പി​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള കേ​​​സി​​​ല്‍ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​ഴി​​വാ​​ക്കാ​​നും ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​ന്‍റെ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.