ഹൈ​വേ​ പ​ട്രോ​ളിം​ഗി​ന് ഇ​നി​മു​ത​ൽ മു​തി​ർ​ന്ന പോലീസ് ഓ​ഫീ​സ​ർ​മാ​രും
ഹൈ​വേ​ പ​ട്രോ​ളിം​ഗി​ന്  ഇ​നി​മു​ത​ൽ മു​തി​ർ​ന്ന പോലീസ് ഓ​ഫീ​സ​ർ​മാ​രും
Wednesday, April 14, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൈ​​​വേ​​​ പ​​​ട്രോ​​​ൾ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

ഹൈ​​​വേ​​​ പോ​​​ലീ​​​സ് പ​​​ട്രോ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഡീഷ​​​ണ​​​ൽ എ​​​സ്പി, ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ, ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​ട​​​യ്ക്കി​​​ടെ യാ​​​ത്ര​​​ചെ​​​യ്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. മ​​​ദ്യ​​​പി​​​ച്ചു​​​ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്ക​​​ൽ, അ​​​മി​​​ത​​​വേ​​​ഗം, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഡ്രൈ​​​വിം​​​ഗ് എ​​​ന്നി​​​വ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. ഹൈ​​​വേ പോ​​​ലീ​​​സ് പ​​​ട്രോ​​​ൾ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​ച്ച​​​താ​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.