വെ​ള്ള​ക്ക​രം വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ
വെ​ള്ള​ക്ക​രം വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ
Wednesday, April 14, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ള​​​ക്ക​​​രം വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​വ​​​ന്നു. ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ലു​​​ള്ള കു​​​ടി​​​വെ​​​ള്ള നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ജ​​​ല അ​​​ഥോ​​​റി​​​റ്റി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​ത്. ഇ​​​തോ​​​ടെ ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ആ​​​യി​​​രം ലി​​​റ്റ​​​റി​​​ന് കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് നാ​​​ലു രൂ​​​പ 20 പൈ​​​സ​​​യാ​​​കും. പ്ര​​​തി​​​മാ​​​സം 10,000 ലി​​​റ്റ​​​റി​​​ന് മു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ട്ട് സ്ലാ​​​ബ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ബി​​​ൽ തു​​​ക അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം ഉ​​​യ​​​രും.


ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ വെ​​​ള്ള​​​ക്ക​​​രം അ​​​ഞ്ചു​​​ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി പത്തിനാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ഉ​​​ത്ത​​​ര​​​വ് ര​​​ഹ​​​സ്യ​​​മാ​​​ക്കി​ വ​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗാ​​​ർ​​​ഹി​​​കം, ഗാ​​​ർ​​​ഹി​​​കേ​​​ത​​​രം, വ്യാ​​​വ​​​സാ​​​യി​​​കം അ​​​ട​​​ക്കം എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​നും ഏ​​​പ്രി​​​ൽ മു​​​ത​​​ൽ പു​​​തി​​​യ നി​​​ര​​​ക്ക് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​വ​​​രു​​​മെ​​​ന്ന് ജ​​​ല അ​​​ഥോ​​​റി​​​റ്റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.