പോ​സ്റ്റ​ൽ വോ​ട്ടി​ലെ ഇ​ര​ട്ടി​പ്പ്: സീ​രി​യ​ൽ ന​ന്പ​രു​കൾ വേണമെന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ
പോ​സ്റ്റ​ൽ വോ​ട്ടി​ലെ ഇ​ര​ട്ടി​പ്പ്: സീ​രി​യ​ൽ ന​ന്പ​രു​കൾ വേണമെന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ
Tuesday, April 13, 2021 1:36 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​സ്റ്റ​ൽ വോ​ട്ടി​ലെ ഇ​ര​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു​ള്ള കൃ​ത്യ​ത ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. പോ​സ്റ്റ​ൽ വോ​ട്ട് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് വീ​ണ്ടും പോ​സ്റ്റ​ലാ​യി ബാ​ല​റ്റ് ല​ഭ്യ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

എ​ത്ര പോ​സ്റ്റ​ൽ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്തു, അ​തി​ൽ എ​ത്ര യൂ​ണി​റ്റ് വി​ത​ര​ണം ചെ​യ്തു, പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്ത​തി​ന്‍റെ സീ​രി​യ​ൽ ന​ന്പ​ർ ഇ​വ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, ബി​ന്ദു കൃ​ഷ്ണ, ബി.​ആ​ർ.​എം. ഷെ​ഫീ​ർ, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.