തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കൗണ്‍സിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി. വിജയനും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് അഡ്മിനായി സി.യു. മത്തായിയെയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയെയും ട്രഷററായി ജയിംസ് കൂടലിനെയും തെരഞ്ഞെടുത്തു. ജോസഫ് കില്ലിയൻ - വൈസ് പ്രസിഡന്റ്, യൂറോപ്പ് റീജണ്‍, ജോർജ് കുളങ്ങര, ഡോ. അജി കുമാർ കവിദാസൻ, രാജീവ് നായർ - വൈസ് ചെയർമാൻമാർ എന്നിവരും വിജയിച്ചു.
കോവിഡ് സാഹചര്യത്തിൽ ഇ- വോട്ടിംഗിലൂടെയാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. ആറു റീജണുകളിൽ നിന്നു 95 പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എസ്. ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡോ സൂസൻ ജോസഫ് - വൈസ് ചെയർ പേഴ്സണ്‍, ബേബി മാത്യു സോമതീരം - വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ, എസ്.കെ. ചെറിയാൻ - വൈസ് പ്രസിഡന്റ് അമേരിക്ക റീജണ്‍, ഷാജി എം. മാത്യു - വൈസ് പ്രസിഡന്റ് ഇന്ത്യ റീജണ്‍, ചാൾസ് പോൾ - വൈസ് പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജണ്‍, സിസിലി ജേക്കബ് -വൈസ് പ്രസിഡന്റ് ആഫ്രിക്ക റീജണ്‍, ഇർഫാൻ മാലിക്ക് - വൈസ് പ്രസിഡന്റ്, ഫാർ ഈസ്റ്റ് റീജണ്‍, ദിനേശ് നായർ, ടി.വി.എൻ. കുട്ടി - സെക്രട്ടറിമാർ, ഡോ സുനന്ദാ കുമാരി, എൻ.പി. വാസു നായർ - ജോയിന്റ് സെക്രട്ടറിമാർ, പ്രോമിത്യുസ് ജോർജ് - ജോയിന്റ് ട്രഷറർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.