മാംഗോ ജ്യൂസില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി
Monday, April 12, 2021 1:26 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. മാംഗോ ജ്യൂസിനകത്ത് ഒളിപ്പിച്ചാണ് രണ്ടര കിലോ സ്വർണം കടത്താൻ ശ്രമിച്ചത്.
ആറ് പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇന്നലെ പുലർച്ചെ ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിയിൽനിന്നാണ് സ്വർണം പിടികൂടിയത്. ഈ വിധത്തിൽ കൊണ്ടുവരുന്ന സ്വർണം കണ്ടെത്താനുള്ള സംവിധാനങ്ങളൊന്നും നിലവിൽ വിമാനത്താവളത്തിൽ ഇല്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്.