ലോ​റി​ക്കും ഭി​ത്തി​ക്കും ഇ​ട​യി​ൽ​പ്പെ​ട്ട് യു​വാ​വിന് ദാ​രു​ണാ​ന്ത്യം
ലോ​റി​ക്കും ഭി​ത്തി​ക്കും ഇ​ട​യി​ൽ​പ്പെ​ട്ട്  യു​വാ​വിന് ദാ​രു​ണാ​ന്ത്യം
Sunday, April 11, 2021 2:16 AM IST
അ​ടൂ​ർ: ടി​പ്പ​ർ ലോ​റി ഉ​ട​മ​യ്ക്ക് ലോ​റി​ക്കും ഭി​ത്തി​ക്കു​മി​ടെ​യി​ൽ​പ്പെ​ട്ട് ദാ​രു​ണാ​ന്ത്യം. അ​ടൂ​ർ, ക​ണ്ണം​കോ​ട് കൈ​ലാ​സ​ത്തി​ൽ അ​നൂ​പാ​ണ് (33) മ​രി​ച്ച​ത്. പാ​റ ക​യ​റ്റി​വ​ന്ന ലോ​റി​ക്കു സൈ​ഡ് പ​റ​ഞ്ഞ് കൊ​ടു​ക്ക​വേ ടി​പ്പ​ർ ലോ​റി​ക്കും ഭി​ത്തി​ക്കു​മി​ട​യി​ൽ അ​മ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15 ന് ​പെ​രി​ങ്ങ​നാ​ട് തെ​ക്കും​മു​റി അങ്കണ​വാ​ടി​ക്ക് സ​മീ​പത്താ​യി​രു​ന്നു അ​പ​ക​ടം.

പു​ര​യി​ട​ത്തി​ൽ പാ​റ ഇ​റ​ക്കു​വാ​നാ​യി പി​ന്നി​ലേ​ക്ക് എ​ടു​ത്ത വാ​ഹ​ന​ത്തി​ന്‍റെ ച​ക്രം അങ്കണവാ​ടി​യു​ടെ സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ലാ​ബി​ൽ ക​യ​റി​യ തോ​ടെ സ്ലാ​ബ് ത​ക​ർ​ന്ന് വാ​ഹ​നം വ​ല​തു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. ഈ ​സ​മ​യം ലോ​റി​ക്കും അങ്കണവാ​ടി കെ​ട്ടി​ട​ത്തി​നും ഇ​ട​യി​ൽ അ​നൂ​പ് ഞ​രി​ഞ്ഞ​മ​ർ​ന്നു.


മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പയോ​ഗി​ച്ച് ലോ​റി വ​ലി​ച്ച് മാ​റ്റി​യ ശേ​ഷ​മാ​ണ് അ​നൂ​പി​നെ പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.ഭാ​ര്യ: അ​ഖി​ല. മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​ർ​ജ്ജ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.