റബർ പാൽ ശേ​ഖ​രി​ക്കാ​ൻ സം​വി​ധാ​നം: അ​മ​ൽ ജ്യോ​തി കോ​ള​ജി​ന് അം​ഗീ​കാ​രം
റബർ പാൽ ശേ​ഖ​രി​ക്കാ​ൻ സം​വി​ധാ​നം: അ​മ​ൽ ജ്യോ​തി കോ​ള​ജി​ന് അം​ഗീ​കാ​രം
Friday, April 9, 2021 11:49 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കും ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ൾ​​ക്കും ആ​​ശ്വാ​​സ​​വാ​​ർ​​ത്ത. അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സ്റ്റാ​​ർ​​ട്ട​​പ്പ്സ് വാ​​ലി ടെ​​ക്നോ​​ള​​ജി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​റ്റ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​പ്ടി​​നോ​​വ് ലാ​​ബ്സ് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ലാ​​റ്റി​​നോ - ലാ​​റ്റെ​​ക്സ് ക്യാ​​രി നാ​​പ്സാ​​ക്ക് എ​​ന്ന ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഫ​​ണ്ടിം​​ഗ്. അം​​ബേ​​ദ്ക​​ർ സോ​​ഷ്യ​​ൽ ഇ​​ന്ന​​വേ​​ഷ​​ൻ ഇ​​ൻ​​കു​​ബേ​​ഷ​​ൻ മി​​ഷ​​ൻ പ​​ദ്ധ​​തി​​യി​​ൽ 30 ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബ​​ക്ക​​റ്റി​​ൽ (തൊ​​ട്ടി) ലാ​​റ്റ​​ക്സ് (റബർ പാൽ) ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ലെ ആ​​യാ​​സം ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ സം​​വി​​ധാ​​നം. സ്കൂ​​ൾ ബാ​​ഗ് പോ​​ലെ തോ​​ളി​​ൽ ഇ​​ട്ടു കൊ​​ണ്ട് ന​​ട​​ക്കാ​​വു​​ന്ന വി​​ധം രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന ബാ​​ഗി​​ന് 16 ലി​​റ്റ​​ർ സം​​ഭ​​ര​​ണ ശേ​​ഷി ഉ​​ണ്ട്.

ബാ​​ഗി​​ന്‍റെ മു​​ന്നി​​ൽ കു​​ഴ​​ൽ വ​​ഴി ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ക​​പ്പി​​ലേ​​ക്ക് ലാ​​റ്റ​​ക്സ് ഒ​​ഴി​​ച്ച​​തി​​ന് ശേ​​ഷം അ​​ടു​​ത്ത മ​​ര​​ത്തി​​ലേ​​ക്ക് പോ​​കു​​ന്പോ​​ൾ വെ​​റു​​തെ ഒ​​ന്ന് ഉ​​യ​​ർ​​ത്തി​​യാ​​ൽ മ​​തി റ​​ബ​​ർ പാ​​ൽ ബാ​​ഗി​​ൽ ശേ​​ഖ​​രി​​ക്കാ​​ക്കാം.


നാ​​ഷ​​ണ​​ൽ ഇ​​ന്നോ​​വേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സാ​​മൂ​​ഹി​​ക പ്രാ​​ധാ​​ന്യം ഉ​​ള്ള ക​​ണ്ടു​​പി​​ടി​​ത്തം എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ അ​​വാ​​ർ​​ഡ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ലാ​​റ്റി​​നോ, ടാ​​റ്റ ട്ര​​സ്റ്റും ടൈ​​റ്റാ​​ൻ ക​​ന്പ​​നി​​യും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ ഡി​​സൈ​​ൻ ഇ​​ന്പാ​​ക്ട് അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​മാ​​യി​​രു​​ന്നു. ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പും കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡ​​സ്ട്രീ​​സും ഓ​​ൾ ഇ​​ന്ത്യ കൗ​​ണ്‍​സി​​ൽ ഫോ​​ർ ടെ​​ക്നി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​നും സം​​ഘ​​ടി​​പ്പി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ എ​​ത്തി​​യി​​രു​​ന്നു.

ല​​ളി​​ത​​മാ​​യി അ​​ട​​യ്ക്ക പൊ​​ളി​​ക്കാ​​നാ​​യി ഇ​​വി​​ടെ വി​​ക​​സി​​പ്പി​​ച്ച അ​​രീ​​നോ എ​​ന്ന മ​​റ്റൊ​​രു ഉ​​പ​​ക​​ര​​ണം വി​​പ​​ണി​​യി​​ൽ വി​​ൽ​​പ്പ​​ന തു​​ട​​ങ്ങി ക​​ഴി​​ഞ്ഞു. അ​​ജി​​ൻ ഓ​​മ​​ന​​ക്കു​​ട്ട​​ൻ, അ​​ല​​ൻ അ​​നി​​ൽ, പ്ര​​ഫ. എ​​ബി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​ണ് സം​​രം​​ഭ​​ത്തി​​ന് പി​​ന്നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.