ആരാണീ ഷെൽന?
Tuesday, March 9, 2021 1:21 AM IST
കൊച്ചി: ആ​ലു​വ​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു കേ​ട്ട് കൊ​ച്ചി​ക്കാ​ർ പേ​ാലും ആ​ദ്യം നെ​റ്റി​ചു​ളി​ച്ചു- ഷെ​ൽ​ന നി​ഷാ​ദ്. പാ​ർ​ട്ടി​വേ​ദി​ക​ളി​ലൊ​ന്നും സു​പ​രി​ചിത​യ​ല്ലാ​ത്ത പേ​ര് എ​ന്ന​തു ത​ന്നെ കാ​ര​ണം.

എ​ന്നാ​ൽ രാ​ഷ്ട്രീ​യ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് ഷെ​ൽ​ന​യു​ടെ വ​ര​വ്. നാ​ലു ത​വ​ണ ആ​ലു​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ എം​എ​ൽ​എ കെ.​ മു​ഹ​മ്മ​ദാ​ലി​യു​ടെ മ​രു​മ​ക​ളാ​ണ് ഷെ​ൽ​ന​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഭ​ർ​തൃ​പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​നു വി​രു​ദ്ധ​മാ​യി സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ഷെ​ൽ​ന എ​ത്തു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് മി​ക​ച്ചൊ​രു മ​ത്സ​ര​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ പൊ​തു​വെ യു​ഡി​എ​ഫ് അ​നു​കൂ​ല മ​ണ്ഡ​ല​മാ​യി ആ​ലു​വ​യി​ൽ അ​ട്ടി​മ​റി​യാ​ണ് സി​പി​എം ല​ക്ഷ്യം.

ആ​ർ​ക്കി​ടെ​ക്ട് പ്രൊ​ഫ​ഷ​നി​ൽനി​ന്ന് രാ​ഷ്ടീ​യ​ത്തി​ൽ ഒ​രു കൈ​നോ​ക്കാ​നാ​ണ് ഷെ​ൽ​ന​യു​ടെ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​ആ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ ഷെ​ൽ​ന കൊ​ച്ചി​യി​ലെ എ​സ്എ​ൻ ആ​ർ​ക്കി​ടെ​ക്ടി​ന്‍റെ ചീ​ഫ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ങ്കാ​ൻ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ നി​ഷാ​ദി അ​ലി​യാ​ണ് ഭ​ർ​ത്താ​വ്.

ഷെ​ൽ​ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഹ​മ്മ​ദാ​ലി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഓ​രോ വ്യ​ക്തി​ക​ൾ​ക്കും അ​വ​ര​വ​രു​ടെ രാ​ഷ്ട്രീ​യം പി​ന്തു​ട​രാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്ന് ഷെ​ൽ​ന പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.