ഡോ​ള​ര്‍ ക​ട​ത്ത്: ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി​യും
Tuesday, March 9, 2021 12:29 AM IST
കൊ​​​ച്ചി: ഡോ​​​ള​​​ര്‍ ക​​​ട​​​ത്തു​​​കേ​​​സി​​​ല്‍ ഉ​​​ന്ന​​​ത രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​റ​​ക്​​​ട​​​റേ​​​റ്റും രം​​​ഗ​​​ത്ത്. പ്ര​​​തി​​​ക​​​ളു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് ല​​​ഭി​​​ച്ച ശേ​​​ഷം ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

ലൈ​​​ഫ് മി​​​ഷ​​​നി​​​ലെ കോ​​​ഴ​​​പ്പ​​​ണം ഡോ​​​ള​​​റാ​​​ക്കി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ത്തി​​​യ​​​തി​​​ന് ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ഡി നേ​​​ര​​​ത്തെ പ്ര​​​ത്യേ​​​കം കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ ന​​​ല്‍​കി​​​യ കോ​​​ഴ​​​പ്പ​​​ണ​​​മാ​​​ണ് ഡോ​​​ള​​​റാ​​​ക്കി മാ​​​റ്റി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്തി​​​യ​​​ത്. 2019 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് കോ​​​ണ്‍​സു​​​ലേ​​​റ്റ് മു​​​ന്‍ ചീ​​​ഫ് അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍ ഖാ​​​ലി​​​ദ് മു​​​ഖേ​​​ന ന​​​ട​​​ത്തി​​​യ ഡോ​​​ള​​​ര്‍​ക​​​ട​​​ത്ത്, ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പ്ര​​​ത്യേ​​​കം കേ​​​സെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.