സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 2791 പേ​ർ​ക്ക് കോ​വി​ഡ്
Sunday, March 7, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 2791 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 61,764 പേ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 4.52 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. 3517 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ 16 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4287 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 72 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്ത് നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 2535 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 169 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.


15 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 42,819 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല ത​​​ിരി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട്-376, കൊ​​​ല്ലം-299, മ​​​ല​​​പ്പു​​​റം-286, എ​​​റ​​​ണാ​​​കു​​​ളം-237, തൃ​​​ശൂ​​​ർ-231, കോ​​​ട്ട​​​യം-223, പ​​​ത്ത​​​നം​​​തി​​​ട്ട-222, ക​​​ണ്ണൂ​​​ർ-215, ആ​​​ല​​​പ്പു​​​ഴ-206, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-188, പാ​​​ല​​​ക്കാ​​​ട്-102, കാ​​​സ​​​ർ​​​ഗോ​​​ഡ്-89, വ​​​യ​​​നാ​​​ട്-61, ഇ​​​ടു​​​ക്കി-56.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.