ക​സ്റ്റം​സ് കമ്മീഷണറും സി​പി​എ​മ്മും നേർക്കുനേർ
Sunday, March 7, 2021 12:49 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സും സി​​​പി​​​എ​​​മ്മും തു​​​റ​​​ന്ന പോ​​​രി​​​ൽ. ഒ​​​രു രാ​‌​‌​‌ഷ‌്ട്രീ​​​യ പാ​​​ര്‍​ട്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍ അ​​​ത് വി​​​ല​​​പ്പോ​​​വി​​​ല്ലെ​​​ന്നും ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സു​​​മി​​​ത് കു​​​മാ​​​ര്‍ ഫേ​​സ്ബു​​​ക്കി​​ലൂ​​ടെ വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ല്‍​ഡി​​​എ​​​ഫി​​ന്‍റെ ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സ് പ്ര​​​തി​​​ഷേ​​​ധ മാ​​​ര്‍​ച്ചി​​​ന്‍റെ പോ​​​സ്റ്റ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​ച്ചാ​​​ണ് ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്.

ഇ​​​ന്ന​​​ലെ ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ മാ​​​ര്‍​ച്ച് ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, ഡോ​​​ള​​​ര്‍ ക​​​ട​​​ത്ത് കേ​​​സു​​​ക​​​ളി​​​ലെ അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല​​​യു​​​ള്ള സു​​​മി​​​ത് കു​​​മാ​​​റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​മു​​ണ്ടാ​​യ​​ത്.


അ​​തേ​​സ​​മ​​യം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ നീ​​​ക്കം രാ​​​ഷ്ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ക​​​സ്റ്റം​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് എ​​ൽ​​ഡി​​എ​​ഫ് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.