സിപിഎം ലിസ്റ്റിൽ 11 വനിതകൾ
സിപിഎം ലിസ്റ്റിൽ 11 വനിതകൾ
Sunday, March 7, 2021 12:49 AM IST
സി​പി​എ​മ്മി​ന്‍റെ നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി സാ​ധ്യ​താ ലി​സ്റ്റി​ൽ 11 വ​നി​ത​ക​ൾ. മ​ന്ത്രി​മാ​രാ​യ കെ.​കെ.​ ശൈ​ല​ജ​യും ( മ​ട്ട​ന്നൂ​ർ) ജെ.​ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​മാ​ണ്(​കു​ണ്ട​റ) സ്ഥാ​നാ​ർ​ഥി​ക​ളി​ൽ പ്ര​മു​ഖ​ർ. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ വീ​ണാ​ജോ​ർ​ജി​നും യു.​ പ്ര​തി​ഭ​യ്ക്കും സീ​റ്റു ല​ഭി​ച്ചു. ഒ.​എ​സ്. അം​ബി​ക- ആ​റ്റി​ങ്ങ​ൽ, ദ​ലീ​മ ജോ​ജോ- അ​രൂ​ർ, ഷെ​ൽ​ന നൗ​ഷാ​ദ്- ആ​ലു​വ, ആ​ർ.​ ബി​ന്ദു-​ഇ​രി​ങ്ങാ​ല​ക്കു​ട, ഡോ.​പി.​കെ.​ ജ​മീ​ല- ത​രൂ​ർ, മി​ഥു​ന- വ​ണ്ടൂ​ർ, കാ​ന​ത്തി​ൽ ജ​മീ​ല അ​ല്ലെ​ങ്കി​ൽ പി.​ സ​തീ​ദേ​വി- കൊ​യി​ലാ​ണ്ടി എ​ന്നി​വ​രാ​ണ് മ​റ്റു വ​നി​ത​ക​ൾ. അ​തേ​സ​മ​യം വ​നി​താ​പ്രാ​ധി​നി​ത്യം കു​റ​ഞ്ഞെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.