പതിവ് സമ്മർദതന്ത്രങ്ങൾ വേണ്ടെന്ന് സ്ഥാനാർഥി മോഹികളോട് കോൺഗ്രസ്
Sunday, March 7, 2021 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് ഒ​ന്പ​തി​നോ പ​ത്തി​നോ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഒ​പ്പം പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​മോ​ഹി​ക​ൾ​ക്കും പ​രി​വാ​ര​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പും ന​ല്കു​ന്നു. സീ​റ്റി​നാ​യി ആ​രും സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കേ​ണ്ട. സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 60 ശ​ത​മാ​ന​വും പു​തു​മു​ഖ​ങ്ങ​ളാ​യി​രി​ക്കും. ഇ​തി​ൽ ചെ​റു​പ്പ​ക്കാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മെ​ല്ലാം അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ക്കും. പ​ക്ഷേ സീ​റ്റി​നാ​യി ആ​രും നെ​ട്ടോ​ട്ട​മോ​ടേ​ണ്ട.


സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ൾ ഡ​ൽ​ഹി​യി​ൽ ത​ന്പ​ടി​ക്കു​ന്ന​തും സീ​റ്റി​നാ​യി പി​ടി​വ​ലി ന​ട​ത്തു​ന്ന​തു​മൊ​ക്കെ കോ​ൺ​ഗ്ര​സി​ലെ സ്ഥി​രം കാ​ഴ്ച​ക​ളാ​യി​രു​ന്നു. ഇ​ക്കു​റി അ​തൊ​ന്നു​മി​ല്ലാ​തെ പെ​ട്ടെ​ന്നു ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.