കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ അ​സം​ബ്ലി ആ​രം​ഭി​ച്ചു
Sunday, March 7, 2021 12:27 AM IST
കൊ​​​​ച്ചി: കോ​​​​വി​​​​ഡ​​​​ന​​​​ന്ത​​​​ര കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ജീ​​​​വി​​​​തം പു​​​​തു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലാ​​​​കു​​​​മ്പോ​​​​ള്‍ പു​​​​തി​​​​യ അ​​​​ജ​​​​പാ​​​​ല​​​​ന​​​​രീ​​​​തി​​​​ക​​​​ള്‍ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു കേ​​​​ര​​​​ള റീ​​​​ജ്യ​​​​ന്‍ ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് കൗ​​​​ണ്‍​സി​​​​ല്‍ (കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി) പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ല്‍. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി​​​​യു​​​​ടെ 36-ാമ​​​​ത് ദി​​​​ദ്വി​​​​ന ജ​​​​ന​​​​റ​​​​ല്‍ അ​​​​സം​​​​ബ്ലി ഇ​​​​ട​​​​ക്കൊ​​​​ച്ചി ആ​​​​ല്‍​ഫ പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ വ​​​​രാ​​​​ത്ത​​​​വ​​​​രെ അ​​​​ന്വേ​​​​ഷി​​​​ച്ച് ചെ​​​​ല്ല​​​​ണം. പു​​​​തി​​​​യ സാ​​​​ഹോ​​​​ദ​​​​ര്യ​​​​കൂ​​​​ട്ടാ​​​​യ്മ ലോ​​​​ക​​​​ത്തു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ഫ്രാ​​​​ന്‍​സി​​​​സ് മാർപാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്. ക​​​​ട​​​​ല്‍ വി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തെ ആ​​​​കു​​​​ല​​​​ത​​​​യോ​​​​ടെ വേ​​​​ണം നാം ​​​​മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ന്‍. ഇ​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത് വി​​​​ശ്വ​​​​സി​​​​ക്കാ​​​​ന്‍ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്. നി​​​​താ​​​​ന്ത​​​​ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ ന​​​​മ്മു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ഖ​​​​ല​​​​ക​​​​ളെ നാം ​​​​കാ​​​​ണ​​​​ണ​​​മെ​​​ന്നും ബി​​​​ഷ​​​​പ് ക​​​​രി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.


കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വി​​​​ന്‍​സെ​​​​ന്‍റ് സാ​​​​മു​​​​വ​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ 12 ല​​​​ത്തീ​​​​ന്‍ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. ‘കോ​​​​വി​​​​ഡ​​​ന​​​​ന്ത​​​​ര​​​​കാ​​​​ല​​​​ത്തെ സ​​​​മൂ​​​​ഹ​​​​നി​​​​ര്‍​മി​​​​തി’എ​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.