പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നാ​ളെ തു​റ​ക്കും: മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
പാ​ലാ​രി​വ​ട്ടം  മേ​ൽ​പ്പാ​ലം നാ​ളെ  തു​റ​ക്കും:  മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Saturday, March 6, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 100 വ​​​ർ​​​ഷ​​​ത്തെ ഈ​​​ട് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം നാ​​​ളെ നാ​​​ലി​​​നു പൊ​​​തു​​​മ​​​രാമ​​​ത്ത് ദേ​​​ശീ​​​യ​​​പാ​​​ത വി​​​ഭാ​​​ഗം ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ ഒ​​​ന്നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​ല്ല. പൂ​​​ർ​​​ത്തി​​​യാ​​​യ പാ​​​ലം താ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


47.70 കോ​​​ടി രൂ​​​പ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ നി​​​ർ​​​മി​​​ച്ച പാ​​​ലം ത​​​ക​​​ർ​​​ന്ന​​​പ്പോ​​​ൾ ഐ​​​ഐ​​​ടി ചെ​​​ന്നൈ, കേ​​​ന്ദ്ര ഹൈ​​​വെ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ടീം, ​​​വി​​​ജി​​​ല​​​ൻ​​​സ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, ഡോ. ​​​ഇ. ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധർ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടേ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.