പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: ഹ​ര്‍​ജി മാ​റ്റി
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ഊ​​​ഴം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ റോ​​​സ്റ്റ​​​ര്‍ ര​​​ഹ​​​സ്യ​​​മാ​​​ക്കി പി​​​ന്‍​വാ​​​തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് സി​​​ന്‍​ഡി​​​ക്കേ​​​റ്റം​​​ഗം ഡോ. ​​​പി. റ​​​ഷീ​​​ദ് മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍​ച്ച് 15 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ റോ​​​സ്റ്റ​​​റി​​​ന്‍റെ പ​​​ക​​​ര്‍​പ്പി​​​നു​​​വേ​​​ണ്ടി ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ, റോ​​​സ്റ്റ​​​ര്‍ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 30 ലെ ​​​സി​​​ന്‍​ഡി​​​ക്കേ​​​റ്റ് യോ​​​ഗ​​​ത്തി​​​ല്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ റോ​​​സ്റ്റ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി മി​​​നി​​ട്സി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും റോ​​​സ്റ്റ​​​ര്‍ ഹാ​​​ജ​​​രാ​​​ക്കാ​​​തെ​​​യാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.