ജാ​മ്യംനേ​ടാ​ന്‍ ഇ​ബ്രാ​ഹിംകു​ഞ്ഞ് ക​ബ​ളി​പ്പി​ച്ചെ​ന്നു ഹൈ​ക്കോ​ട​തി
Thursday, March 4, 2021 1:53 AM IST
കൊ​​ച്ചി: പാ​​ലാ​​രി​​വ​​ട്ടം മേ​ൽ​പ്പാ​ലം അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ പ്ര​​തി​​യാ​​യ മു​​ന്‍​മ​​ന്ത്രി വി.​​കെ. ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ജാ​​മ്യം നേ​​ടാ​​ന്‍ കോ​​ട​​തി​​യെ ക​​ബ​​ളി​​പ്പി​​ച്ചെ​​ന്നു സം​​ശ​​യ​​മു​​ണ്ടെ​​ന്നു ഹൈ​​ക്കോ​​ട​​തി.

ജാ​​മ്യ വ്യ​​വ​​സ്ഥ​​യി​​ല്‍ ഇ​​ള​​വു തേ​​ടി ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ന​​ല്‍​കി​​യ ഹ​​ര്‍​ജി പ​​രി​​ഗ​​ണി​​ച്ച സിം​​ഗി​​ള്‍ ബെ​​ഞ്ചാ​​ണ് ഇ​​ക്കാ​ര്യം വാ​​ക്കാ​​ല്‍ പ​​റ​​ഞ്ഞ​​ത്. കോ​ട​തി​യു​ടെ പ്ര​​തി​​കൂ​​ല നി​​രീ​​ക്ഷ​​ണ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ഹ​​ര്‍​ജി പി​​ന്‍​വ​​ലി​​ച്ചു.രോ​​ഗം ഗു​​രു​​ത​​ര​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞു ജാ​​മ്യം നേ​​ടി​​യ​​ശേ​​ഷം ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് പ​​ല പൊ​​തു​പ​​രി​​പാ​​ടി​​ക​​ളി​​ലും പ​​ങ്കെ​​ടു​ത്തു. രോ​​ഗ​​ബാ​​ധി​​ത​​നാ​​യ​​തി​​നാ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​മോ​​യെ​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ചോ​​ദ്യ​​ത്തി​​നു നി​​യ​​മ​​സ​​ഭ​​യി​​ല്‍ യു​​ദ്ധം ചെ​​യ്യാ​​ന​​ല്ല​​ല്ലോ പോ​​കു​​ന്ന​​തെ​​ന്നു മ​​റു​​പ​​ടി ന​​ല്‍​കി​​യെ​​ന്നും ഹൈ​​ക്കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. പാ​ലാ​രി​വ​ട്ടം കേ​​സി​​ല്‍ കു​​റ്റ​​പ​​ത്രം സ​​മ​​ര്‍​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ഹ​​ര്‍​ജി​​യെ എ​​തി​​ര്‍​ത്ത സ​​ര്‍​ക്കാ​​ര്‍, ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ല്‍ ഇ​​ള​​വു ന​​ല്‍​കി​​യാ​​ല്‍ സാ​​ക്ഷി​​ക​​ളെ സ്വാ​​ധീ​​നി​​ക്കാ​​നും കേ​​സ് അ​​ട്ടി​​മ​​റി​​ക്കാ​​നു​​മി​​ട​​യു​​ണ്ടെ​​ന്നും വാ​​ദി​​ച്ചു.


ച​​മ്ര​​വ​​ട്ടം റെ​​ഗു​​ലേ​​റ്റ​​ര്‍ കം ​​ബ്രി​​ഡ്ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​ണെ​​ന്നും സ്റ്റേ​​റ്റ് അ​​റ്റോ​​ണി ബോ​​ധി​​പ്പി​​ച്ചു. കാ​​ന്‍​സ​​ര്‍ ബാ​​ധി​​ത​​നാ​​യി ആ​​ശു​​പ​​ത്രി​​യി​​ല്‍ ക​​ഴി​​യു​​മ്പോ​​ൾ വി​​ജി​​ല​​ന്‍​സ് അ​​റ​​സ്റ്റ് ചെ​​യ്ത​ ഇ​​ബ്രാ​​ഹിം കു​​ഞ്ഞി​​ന് ഉ​പാ​ധി​ക​ളോ​ടെ​യാ​ണു ജാ​​മ്യം അ​നു​വ​ദി​ച്ച​ത്. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ മസ്ജിദുകളിൽ‍ പ്രാ​​ര്‍​ഥ​​ന ന​​ട​​ത്താ​​ന്‍ ത​​നി​​ക്ക് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും ജി​​ല്ല വി​​ട്ടു​പോ​​ക​​രു​​തെ​​ന്ന വ്യ​​വ​​സ്ഥ ഇ​​തി​​നു ത​​ട​​സ​​മാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ഇ​ള​വ് തേ​ടി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

ഇ​ഡി നോ​ട്ടീ​സ് അയച്ചു

കൊ​​​ച്ചി: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ‍യ്ക്ക് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഈ ​​​മാ​​​സം 22ന് ​​​ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.