മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Thursday, March 4, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് തൈ​​​ക്കാ​​​ടു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​ത്.

കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​രും വാ​​​ക്സി​​​ൻ കു​​​ത്തി​​​വ​​​യ്പ്പി​​​നാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞു സെ​​​ന്‍റ​​​റി​​​ൽ നി​​​ന്നും പു​​​റ​​​ത്തു​​​വ​​​ന്ന ശേ​​​ഷം ത​​​ന്‍റെ അ​​​നു​​​ഭ​​​വം അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചു. ന്ധ​​​ചി​​​ല ഇ​​​ഞ്ച​​​ക്ഷ​​​ന് ഒ​​​രു ചെ​​​റി​​​യ നീ​​​റ്റ​​​ലു​​​ണ്ടാ​​​കു​​​മ​​​ല്ലോ. ഇ​​​തി​​​ന​​​തു​​​പോ​​​ലും ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


അ​​​പൂ​​​ർ​​​വം ചി​​​ല​​​രെ​​​ങ്കി​​​ലും വാ​​​ക്സി​​​നേ​​​ഷ​​​നെ​​​തി​​​രെ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ജ​​​നം അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ല്ലാ​​​വ​​​രും മു​​​ന്നോ​​​ട്ട് വ​​​ര​​​ണം.​​​ആ​​​രും ശ​​​ങ്കി​​​ച്ച് നി​​​ൽ​​​ക്കേ​​​ണ്ട​​​തി​​​ല്ല.
വാ​​​ക്സി​​​നേ​​​ഷ​​​നെ​​​തി​​​രെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം നാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഭാ​​​ര്യ ക​​​മ​​​ല​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം വാ​​​ക്സി​​​നെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.