കേ​ന്ദ്ര​ത്തി​ന്‍റെ ബ്ലൂ ഇക്കോണമി പോ​ളി​സിക്കെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ
Monday, March 1, 2021 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി ക​​​ര​​​ട് പോ​​​ളി​​​സി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​യ​​മ്മ. ക​​​ര​​​ട് പോ​​​ളി​​​സി മ​​​ത്സ്യ ഉ​​​ത്പാ​​​ദ​​​ന വ​​​ർ​​​ധ​​​ന​​​യ്ക്കും ധാ​​​തു ഖ​​​ന​​​ന​​​ത്തി​​​നും വ്യ​​​വ​​​സാ​​​യ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നും മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

എ​​​ന്നാൽ​​​, ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി ക​​​ട​​​ലി​​​നെ ആ​​​ശ്ര​​​യി​​​ച്ചു ക​​​ഴി​​​യു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക-സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളൊ​​ന്നും പോ​​​ളി​​​സി​​​യി​​​ൽ ഇ​​​ല്ല.

ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ക​​​സ​​​ന പോ​​​ളി​​​സി ത​​​യാ​​​റാ​​​ക്കു​​​ന്പോ​​​ൾ ക​​​ട​​​ലോ​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക​​​ണ​​​മാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ന് പോ​​​ളി​​​സി​​​യു​​​ടെ ഒ​​​രു കോ​​​പ്പി പോ​​​ലും അ​​​യ​​​ച്ചു​​​ത​​​രാ​​​ൻ കേ​​​ന്ദ്രം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഇ​​​ത് ഭ​​​ര​​​ണഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് വി​​​രു​​​ദ്ധ​​​മാ​​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.