ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി.​പി. ജോ​യി ചു​മ​ത​ല​യേ​റ്റു
Monday, March 1, 2021 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി.​​​പി. ജോ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു 47-ാമ​​​ത് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി.​​​പി. ജോ​​​യി സ്ഥാ​​ന​​മേ​​റ്റ​​ത്.
2023 ജൂ​​​ണ്‍ 30 വ​​​രെ ജോ​​​യി​​​ക്ക് കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. 1987 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ വി.​​​പി. ജോ​​​യി കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു.


സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വാ​​​സ് മേ​​​ത്ത വി.​​​പി. ജോ​​​യിക്ക് ചു​​​മ​​​ത​​​ല കൈ​​​മാ​​​റി. അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ടി.​​​കെ. ജോ​​​സ്, ആ​​​ശ തോ​​​മ​​​സ്, ഡോ. ​​​വി. വേ​​​ണു, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.