ആ​നക​ട​ത്ത്, വി​ല്പ​ന: കൊല്ലം സ്വദേശി അ​റ​സ്റ്റി​ൽ
Monday, March 1, 2021 12:58 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും ആ​​​ന​​​ക​​​ളെ ക​​​ട​​​ത്തി​​​കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ കൊ​​​ല്ലം പു​​​ത്ത​​​ൻ​​​കു​​​ളം കാ​​​വേ​​​രി​​​യി​​​ൽ ഷാ​​​ജി​​​യെ വൈ​​​ൽ​​​ഡ് ലൈ​​​ഫ് ക്രൈം ​​​ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ മും​​​ബൈ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​ന​​​ക​​​ളെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​വ​​​ശം വ​​​യ്ക്കു​​​ക​​​യും വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു​​​വെന്നാ​​​രോ​​​പി​​​ച്ച്‌ സം​​​സ്ഥാ​​​ന വ​​​നം വ​​​കു​​​പ്പ് കേ​​​സ് എ​​​ടു​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഷാ​​​ജി മൂ​​​ന്ന് മാ​​​സ​​​മാ​​​യി ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു.


പ​​​ശ്ചി​​​മബം​​​ഗാ​​​ൾ, ബി​​​ഹാ​​​ർ, ഛത്തീ​​​സ്ഗ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നു പി​​​ടി​​​കൂ​​​ടു​​​ന്ന ആ​​​ന​​​ക​​​ളെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യും രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി വ​​​നം വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.