ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി
ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി
Monday, March 1, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ, മൊ​​​ബൈ​​​ല്‍, സ്റ്റാ​​​റ്റി​​​ക് ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പു​​​തു​​​ക്കി. സ​​​ര്‍​ക്കാ​​​ര്‍ ലാ​​​ബു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ശേ​​​ഷി​​​ക്ക​​​പ്പു​​​റം ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കാ​​​യി വ​​​ന്നാ​​​ല്‍ അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ്ക്കാം.

എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന സ​​​ര്‍​ക്കാ​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​സേ​​​വ​​​നം ന​​​ല്‍​കു​​​ന്ന അം​​​ഗീ​​​കൃ​​​ത ലാ​​​ബു​​​ക​​​ള്‍​ക്ക് എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ 448 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ റീ ​​​ഇ​​​മ്പേ​​​ഴ്‌​​​സ് ചെ​​​യ്യും. ഈ ​​​ലാ​​​ബു​​​ക​​​ളെ​​​ല്ലാം 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ത​​​ന്നെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വി​​​വ​​​രം അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം.

കോ​​​വി​​​ഡ് തീ​​​വ്ര​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വേ​​​ഗ​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി രോ​​​ഗ​​​മു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണ് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ മു​​​ഖേ​​​ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ മൊ​​​ബൈ​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച​​​ത്. ജി​​​ല്ല​​​ക​​​ളി​​​ല്‍ സ്‌​​​പോ​​​ട്ടു​​​ക​​​ള്‍ നി​​​ര്‍​ണ​​​യി​​​ച്ചാ​​​ണ് മൊ​​​ബൈ​​​ല്‍ ല​​​ബോ​​​റ​​​ട്ടി​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്. എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ക​​​ണ്ടൈ​​​ന്‍​മെ​​​ന്‍റ് സോ​​​ണു​​​ക​​​ള്‍, ക്ല​​​സ്റ്റ​​​റു​​​ക​​​ള്‍, ജോ​​​ലി സ്ഥ​​​ല​​​ങ്ങ​​​ള്‍, പ്രൈ​​​മ​​​റി കോ​​​ണ്ട്ക്ട് ഉ​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് മൊ​​​ബൈ​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.


സാ​​​മ്പി​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​ത് മു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന, റി​​​സ​​​ള്‍​ട്ട് അ​​​പ് ലോ​​​ഡ്, വേ​​​സ്റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം പാ​​​ലി​​​ക്ക​​​ണം. 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം. പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ങ്കി​​​ല്‍ എ​​​ത്ര​​​യും വേ​​​ഗം അ​​​റി​​​യി​​​ക്കു​​​ക​​​യും സ​​​ര്‍​വ​​​യ​​​ല​​​ന്‍​സ് ടീം ​​​അ​​​വ​​​രെ ഏ​​​റ്റെ​​​ടു​​​ക്ക​​​യും വേ​​​ണം. ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ മൊ​​​ബൈ​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ള്‍ 448 രൂ​​​പ മാ​​​ത്ര​​​മേ വാ​​​ങ്ങാ​​​ന്‍ പാ​​​ടു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.