വി​ദേ​ശ​ത്തുനി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ്; ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, February 27, 2021 12:41 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി വി​​​ദേ​​​ശ​​​ത്തു നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​ര്‍ സ്വ​​​ന്തം ചെ​​​ല​​​വി​​​ല്‍ വീ​​​ണ്ടും കോ​​​വി​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രെ പ്ര​​​വാ​​​സി ലീ​​​ഗ​​​ല്‍ സെ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശം ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നെ​​​ന്നും മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് സൗ​​​ജ​​​ന്യ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി ചേ​​​രാ​​​ന്‍ യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ​​​യും ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു. എ​​​ന്നാ​​​ല്‍ ഓ​​​രോ രാ​​​ജ്യ​​​ത്തും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം. ഹ​​​ര്‍​ജി മാ​​​ര്‍​ച്ച് പ​​​ത്തി​​​നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.