സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ ഇ​ന്ധ​ന​വി​ല
സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ  ഇ​ന്ധ​ന​വി​ല
Thursday, January 28, 2021 1:02 AM IST
കൊ​ച്ചി: സ​ർ​വ​കാ​ല റി​ക്കാ​ർ​ഡും ക​ട​ന്ന് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും ഇ​ന്ന​ലെ കൂ​ട്ടി. ഇ​തോ​ടെ ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പെ​ട്രോ​ൾ വി​ല 90ന് ​അ​ടു​ത്തെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല 88.58 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 82.65 രൂ​പ​യി​ലെ​ത്തി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 86.57 രൂ​പ​യാ​യി. കൊ​ച്ചി​യി​ലെ ഡീ​സ​ൽ വി​ല 80.77 രൂ​പ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​നു വി​ല കു​റ​ഞ്ഞു നി​ൽ​ക്കു​ന്പോ​ഴാ​ണ് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ഇ​ന്ധ​ന​വി​ല കൂ​ട്ടു​ന്ന​ത്. ഈ ​മാ​സം മാ​ത്രം അ​ഞ്ചു ത​വ​ണ​യാ​ണു വി​ല കൂ​ട്ടി​യ​ത്. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ നി​കു​തി കൂ​ടി ചേ​രും. ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല. കൊ​റോ​ണ​യ്ക്കു​മു​ന്പ് 59 ഡോ​ള​ർ ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 55 ഡോ​ള​റാ​യി.


ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ ലോ​ക്ക്‌ഡൗ​ണ്‍ ഉ​ണ്ടാ​യ ഏ​പ്രി​ലി​ൽ ക്രൂ​ഡ് വി​ല 20 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്തും ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​ന് 72 രൂ​പ​യാ​യി​രു​ന്നു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.