കുതിരാൻ: ജ​നം വ​ല​യു​ന്നുവെന്ന്​ ഹൈക്കോ​ട​തി
Tuesday, January 26, 2021 12:42 AM IST
കൊ​​​ച്ചി: കു​​​തി​​​രാ​​​നി​​​ലെ ട​​​ണ​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ അ​​​നാ​​​സ്ഥ​​​യി​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​ക്കെ​​​തി​​​രെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​ക്ഷ വി​​​മ​​​ര്‍​ശ​​​നം. കു​​​തി​​​രാ​​​നി​​​ലെ ഇ​​​ര​​​ട്ട ട​​​ണ​​​ലു​​​ക​​​ളി​​​ല്‍ ഒ​​​ന്നെ​​​ങ്കി​​​ലും പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​സ​​​ഭ ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണു​​​ന്ന നി​​​ല​​​പാ​​​ട് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​നാ​​​സ്ഥ​​​യും പി​​​ടി​​​പ്പു​​​കേ​​​ടും മൂ​​​ലം പൊ​​​തു​​​ജ​​​ന​​​മാ​​​ണ് വ​​​ല​​​യു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ ദേ​​​ശീ​​​യ​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ദ്ദേ​​​ശ്യ​​​മു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ട​​​തെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.


ഇ​​​തി​​​നാ​​​യി എ​​​ന്തെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി​​​യു​​​ണ്ടോ​​​യെ​​​ന്ന​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ എ​​​ന്തു ചെ​​​യ്യാ​​​നാ​​​ണ് അ​​​ഥോ​​​റി​​റ്റി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.