മ​​ന്ത്രി ജലീൽ തെറ്റിദ്ധരിപ്പിക്കുന്നു: പി.പി. ജോസഫ്
Monday, January 25, 2021 12:53 AM IST
കോ​​ട്ട​​യം: മ​​ന്ത്രി ജ​​ലീ​​ൽ ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് കാ​​ത്ത​​ലി​​ക്ക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ് പി.​​പി. ജോ​​സ​​ഫ്. സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടി​​നെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ 80:20 എ​​ന്ന അ​​നു​​പാ​​തം ന​​ട​​പ്പി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​ണ്.

ബം​​ഗാ​​ളി​​ലെ​​യും ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ​​യും മു​​സ്‌​ലിം പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പി​​ന്നാ​ക്കാ​​വ​​സ്ഥ പ​​ഠി​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി​​യാ​​ണ് ക​​മ്മി​​റ്റി​​യെ നി​​യ​​മി​​ച്ച​​തും റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​തും. കേ​​ര​​ള​​ത്തി​​ലെ മു​​സ്‌​ലിം പി​​ന്നാ​ക്കാ​​വ​​സ്ഥ​​യെ​​പ്പ​​റ്റി സ​​ച്ചാ​​ർ ക​​മ്മി​​റ്റി യാ​​തൊ​​രു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​ട്ടി​​ല്ല. ഇ​​ല്ലാ​​ത്ത റി​​പ്പോ​​ർ​​ട്ട് ഉ​​ണ്ടെ​​ന്ന് പ​​റ​​യു​​ന്ന നി​​ല​​പാ​​ട് സ​​ത്യ​​പ്ര​​തി​​ജ്ഞാ ലം​​ഘ​​ന​​മാ​​ണെ​​ന്നും പി.​​പി. ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.