ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : യു​ഡി​എ​ഫ് -നാ​ല്, എ​ൽ​ഡി​എ​ഫ്-​ര​ണ്ട്, ഒ​രു സ്വ​ത​ന്ത്ര​ൻ
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : യു​ഡി​എ​ഫ് -നാ​ല്,  എ​ൽ​ഡി​എ​ഫ്-​ര​ണ്ട്,  ഒ​രു സ്വ​ത​ന്ത്ര​ൻ
Saturday, January 23, 2021 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴ് ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ല് വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫും ര​​​ണ്ടു വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും ഒ​​​രു വാ​​​ർ​​​ഡി​​​ൽ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യും വി​​​ജ​​​യി​​​ച്ചു.

കൊ​​​ല്ലം പ‌​​​ന്മ​​​ന ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​റ​​​ന്പി​​​മു​​​ക്ക്, ചോ​​​ല വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ എ.​​​എം. നൗ​​​ഫ​​​ൽ 1014 വോ​​​ട്ടു​​​ക​​​ൾ​​​ക്കും അ​​​നി​​​ൽ​​​കു​​​മാ​​​ർ 745 വോ​​​ട്ടു​​​ക​​​ൾ​​​ക്കും വി​​​ജ​​​യി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ചെ​​​ട്ടി​​​കു​​​ള​​​ങ്ങ​​​ര ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പി​​​എ​​​ച്ച്സി വാ​​​ർ​​​ഡി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ രോ​​​ഹി​​​ത് എം.​​​ പി​​​ള്ള 664 വോ​​​ട്ടു​​​ക​​​ൾ​​​ക്കും എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ൽ വാ​​​ർ​​​ഡി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി റ​​​ഫീ​​​ഖ് മ​​​ര​​​യ്ക്കാ​​​ർ 308 വോ​​​ട്ടു​​​ക​​​ൾ​​​ക്കും തൃ​​​ശൂ​​​ർ കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ യു​​​ഡി​​​എ​​​ഫി​​​ന്‍റെ കെ.​​​ രാ​​​മ​​​നാ​​​ഥ​​​ൻ 2042 വോ​​​ട്ടു​​​ക​​​ൾ​​​ക്കും കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് താ​​​ത്തു​​​ർ​​​പൊ​​​യ്യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ വാ​​​സ​​​ന്തി വി​​​ജ​​​യ​​​ൻ 532 വോ​​​ട്ടു​​​ക​​​ൾ​​​ക്കും ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ തി​​​ല്ല​​​ങ്കേ​​​രി ഡിവിഷനിൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി അ​​​ഡ്വ. ബി​​​നോ​​​യ് കു​​​ര്യ​​​ൻ 18687 വോ​​​ട്ടു​​​ക​​​ൾ​​​ക്കും വി​​​ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.