സം​​​സ്ഥാ​​​ന​​​ത്ത് 6753 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  6753 പേ​ർ​ക്കു കോ​വി​ഡ്
Saturday, January 23, 2021 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6753 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 58,057 പേ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 11.63 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. യു​​​കെ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ഒ​​​രാ​​​ളി​​​ൽ കൂ​​​ടി ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സ് സ്ഥിരീക​​​രി​​​ച്ചു.

ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​ക്കാ​​​ണ് (34) ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സ് സ്ഥിരീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ആ​​​കെ 10 പേ​​​രി​​​ലാ​​​ണ് ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സി​​​നെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. യു​​​കെ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ര​​​ണ്ട് പേ​​​ർ​​​ക്കു കൂ​​​ടി ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ അ​​​ടു​​​ത്തി​​​ടെ യു​​​കെ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ 68 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 6108 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ 19 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3564 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 72 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്ത് നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 6109 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 510 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 62 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 70,395 പേ​​​രാ​​​ണ് നി​​​ല​​​വി​​​വി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള​​​ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം-1018, കോ​​​ഴി​​​ക്കോ​​​ട്-740, പ​​​ത്ത​​​നം​​​തി​​​ട്ട-624, മ​​​ല​​​പ്പു​​​റം-582, കോ​​​ട്ട​​​യം-581, കൊ​​​ല്ലം-573, തൃ​​​ശൂ​​​ർ-547, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-515, ആ​​​ല​​​പ്പു​​​ഴ-409, ക​​​ണ്ണൂ​​​ർ-312, പാ​​​ല​​​ക്കാ​​​ട്-284, വ​​​യ​​​നാ​​​ട്-255, ഇ​​​ടു​​​ക്കി-246, കാ​​​സ​​​ർ​​​ഗോ​​​ഡ്-67.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.